ദില്ലി: കോണ്‍ഗ്രസിനേയും പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും വെട്ടിലാക്കി ചൈനീസ് എംബസി. ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ലുവോ ഴവുഹ്യൂവുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയെന്നും നിലവിലെ ഉഭയകക്ഷി ബന്ധങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെന്നും എംബസി വ്യക്തമാക്കി. ജൂലായ് എട്ടിനാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്നും എംബസി തിങ്കളാഴ്ച വെളിപ്പെടുത്തി.

ചൈനയുടെ അവകാശവാദത്തെ കോണ്‍ഗ്രസ് നിഷേധിച്ചിട്ടുണ്ട്. സിക്കിമിലെ ദോക്ലാമില്‍ ഇന്ത്യ-ചൈന സൈനിക സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിശബ്ദത പാലിക്കുകയാണെന്ന് കഴിഞ്ഞയാഴ്ച രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് ചൈനീസ് എംബസി രാഹുലിന്റെ കൂടിക്കാഴ്ച വിവരം പുറത്തുവിട്ടത്