ബിയജിംഗ്: ഡിസ്കൗണ്ടുകള്‍ എന്നും ആളുകള്‍ക്ക് ഇഷ്ടമാണ്. എന്നാല്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പ്രഖ്യാപിച്ച ഡിസ്കൗണ്ട് പിന്‍വലിക്കേണ്ടി വന്നു ചൈനയിലെ ഒരു ഭക്ഷണശാലയ്ക്ക്. ചൈനയിലെ ബീയജിംഗിലെ ഹാങ്‌ഴു മാളിലെ ഒരു ഭക്ഷണശാലയ്ക്ക് എതിരെയാണ് കനത്ത പ്രതിഷേധവുമായി ആളുകള്‍ എത്തിയിരിക്കുകയാണ്.
ഭക്ഷണശാല നല്‍കിയ ഒരു ഡിസ്‌കൗണ്ട് പരസ്യത്തിനെതിരായാണ് ആളുകള്‍ പ്രതിഷേധിച്ചത്. റെസ്റ്റോറന്റിന് ശ്രദ്ധ ലഭിക്കാന്‍, വലിയ മാറിടങ്ങളുള്ള സ്ത്രീകള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുമെന്ന പരസ്യമാണ് ബന്ധപ്പെട്ടവര്‍ നല്‍കിയത്. എന്നാല്‍ ഈ പരസ്യം സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് കാണിച്ച് ആളുകള്‍ രംഗത്ത് വരികയായിരുന്നു.
സ്ത്രീകള്‍ ധരിക്കുന്ന വസ്ത്രത്തിന്‍റെ അനുസരിച്ചാണ് ഡിസ്‌കൗണ്ട് പ്രഖ്യാപനം. എ' കപ്പ് ബ്രാ ധരിക്കുന്ന സ്ത്രീകള്‍ക്ക് 5% ഡിസ്‌കൗണ്ടും ജി' കപ്പ് ബ്രാ ധരിക്കുന്ന സ്ത്രീകള്‍ക്ക് 65% ഡിസ്‌കൗണ്ടും എന്നായിരുന്നു ഭക്ഷണശാലയുടെ പ്രഖ്യാപനം. റെസ്റ്റോറന്റിന് മുന്‍പില്‍ ഒരു പരസ്യബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
ഇത് ആശ്ലീലം നിറഞ്ഞ പരസ്യമാണെന്ന് കാണിച്ച് നിരവധി സ്ത്രീകള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന സ്ത്രീകളും പരസ്യത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധം ശക്തമായതോടെ അധികൃതരും ഭക്ഷണശാലയ്ക്കെതിരെ രംഗത്ത് വന്നു.
