വൈനുണ്ടാക്കാന്‍ ഓണ്‍ലൈനില്‍ വിഷപ്പാമ്പിനെ വാങ്ങിയ യുവതി പാമ്പുകടിയേറ്റ് മരിച്ചു
ബീജിങ്: വൈന് ഉണ്ടാക്കാനായി ഓണ്ലൈനില് വിഷപ്പാമ്പിനെ വാങ്ങിയ സ്ത്രീ പാമ്പുകടിയേറ്റ് മരിച്ചു. വിഷബധയേറ്റ് എട്ട് ദിവസത്തിന് ശേഷമാണ് യുവതി മരിച്ചത്. സൗത്ത് ചൈനയിലെ 21കാരിയാണ് മരിച്ചത്. സിന്ഹ്വ വാര്ത്താ ഏജന്സിയാണ് സംഭവം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
സുവാന്സുവാന് എന്ന ഓണ്ലൈന് സൈറ്റ് വഴിയാണ് യുവതി പാമ്പിനെ വാങ്ങിയത്. പ്രാദേശിക കൊറിയര് സര്വീസ് വഴിയായിരുന്നു യുവതിയുടെ ഓര്ഡര് എത്തിച്ച് നല്കിയത്. എന്നാല് കൊറിയര് സര്വീസിന് പൊതിക്കുള്ളില് എന്താണെന്ന് അറിയില്ലായിരുന്നു.
കവറ് പൊളിച്ച് പാമ്പിനെ പുറത്തെടുത്തതോടെ പാമ്പ് രക്ഷപ്പെട്ടു. എന്നാല് യുവതിയെ കടിച്ച ശേഷമാണ് പാമ്പ് രക്ഷപ്പെട്ടത്. പാമ്പിനെ ഉപയോഗിച്ച് വൈനുണ്ടാക്കുന്നത് ചൈനയിലെ പരമ്പരാഗത രീതിയാണ്. ഇത്തരത്തില് വിഷപ്പാമ്പുകളെ ഉപയോഗിച്ച് വൈന് നിര്മിച്ചാല് അതിന്റെ വീര്യം കൂടുമെന്നതാണ് കാര്യം.
യുവതിയെ കടിച്ച ശേഷം രക്ഷപ്പെട്ട പാമ്പിനെ ഫോറസ്റ്റ് അധികൃതര് പിടികൂടി കാട്ടിലേക്കയച്ചു. വീടിന്റെ അടുത്തു നിന്ന് തന്നെയാണ് പാമ്പിനെ കണ്ടെത്തിയത്. ഓണ്ലൈനില് ഇത്തരത്തില് വന്യമൃഗങ്ങളെ വില്പന നടത്തുന്നത് ചൈനയില് നിരോധിച്ചിട്ടുണ്ട്. എന്നാല് ചെറുകിട ഓണ്ലൈന് പ്ലാറ്റ്ഫോമുകളില് ഇത് ലഭ്യമാണ്. ചൈനയില് ഡ്രഗ്സ് അടക്കമുള്ളവ ഓണ്ലൈന് വഴി വില്പ്പന നടക്കുന്നത് വ്യാപകമായതായി റിപ്പോര്ട്ടുകളുണ്ട്.
