തിരുവനന്തപുരം: യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ വാഹനത്തിന്‌ നേരെ അജ്ഞാതന്റെ ആക്രമണം. ട്രാഫിക്‌ ബ്ലോക്കില്‍ കുടുങ്ങി കിടക്കുന്നതിനിടെ ആറ്റിങ്ങലിന്‌ സമീപം കല്ലമ്പലത്തുവച്ചാണ്‌ സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമണം നടത്തിയ വിശാല്‍ എന്നയാളെ പൊലീസ്‌ പിടികൂടി. ഇയാള്‍ മാനസിക അസ്വസ്ഥ്യമുള്ളയാളാണോ എന്ന്‌ സംശയിക്കുന്നതായി പൊലിസ്‌ പറഞ്ഞു.

കത്തി ഉപയോഗിച്ച്‌ കുത്തിയാണ്‌ വാഹനത്തിന്‌ കേടുപാടുകള്‍ വരുത്തിയതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തില്‍ ചിന്ത സഞ്ചരിച്ച കാറിന്റെ ചില്ല്‌ തകര്‍ന്നു. വാഹനത്തിന്റെ ബോഡിക്കും കേടുപാടുകള്‍ സംഭവച്ചിട്ടുണ്ട്‌.