അഹമ്മദാബാദ്: പട്ടേൽ സമരം നയിച്ച ഹാർദിക് പട്ടേലിന്റെ വിശ്വസ്തൻ ചിരാഗ് പട്ടേൽ ബിജെപിയിൽ ചേർന്നു. ഹാർദിക് പട്ടേൽ കോൺഗ്രസ് ഏജന്റാണെന്നാരോപിച്ചാണ് ചിരാഗ് ബിജെപിയിൽ ചേർന്നത്. പട്ടേൽ അനാമത് ആന്തോളൻ സമിതിയുടെ മുൻ കൺവീനറായ ചിരാഗിനെതിരെ ഗുജറാത്ത് സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.