അഞ്ചുതെങ്ങില്‍ വീട്ടിനുള്ളില്‍ പീഡനത്തിന് ഇരയായ വൃദ്ധ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. താടിവച്ചൊരാളാണ് ആക്രമിച്ചതെന്നാണ് മൊഴി. വൃദ്ധ തനിച്ചുതാമസിക്കുന്നതായും വീടിനെ കുറിച്ചും അറിവുള്ള ആളാണ് ഇതിനുപിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെന്ന് സംശിക്കുന്ന ഒരാള്‍ പൊലീസിന്റെ വലയിലുണ്ടെന്നാണ് സൂചന. നേരത്തെ ഇത്തരമൊരു കേസില്‍ പ്രതിയായ ഒരാളെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡയിലായതായും സൂചനയുണ്ട്. ആക്രമത്തില്‍ വൃദ്ധക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.