പാലക്കാട്: ജില്ലയില്‍ കോളറ സ്ഥിരീകരിച്ചു. പട്ടഞ്ചേരി മേഖലയിലാണു കോളറ സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ മൂന്നു പേര്‍ വയറിളക്കം ബാധിച്ചു മരിച്ചിരുന്നു.

രോഗ ലക്ഷണങ്ങളുമായി എത്തിയവരുടെ മലം പരിശോധിച്ചതില്‍നിന്നാണു കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. 12 കുടിവെള്ള സാമ്പിളുകള്‍കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുടിവെള്ളത്തിലൂടെയാണു കോളറ ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.

കോളറ രോഗ ലക്ഷണങ്ങളുള്ള 27 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രതിരോധ നടപടികളുമായി മുന്നോട്ടുപോവുകയാണെന്നും അധികൃതര്‍ അറിയിച്ചു.