Asianet News MalayalamAsianet News Malayalam

വര്‍ഷം മുഴുവന്‍ ക്രിസ്തുമസ് ആരവങ്ങള്‍; അങ്ങനെയും ഒരു പട്ടണമുണ്ട് അങ്ങ് ചൈനയില്‍

ആയിരക്കണക്കിന് സാന്‍റാമാര്‍ക്കിടയിലൂടെ നടന്നുനീങ്ങുമ്പോള്‍ കാണാം വര്‍ണാഭമായ അലങ്കാരങ്ങള്‍. ലോകത്തിന്‍റെ എല്ലായിടത്തേക്കും നക്ഷത്രങ്ങളും, ക്രിസ്തുമസ് തോരണങ്ങളുമെല്ലാം എത്തിക്കുന്നത് ഈ ചെറുപട്ടണത്തിൽ നിന്നാണ്. ക്രിസ്തുമസ് വിപണയുടെ 60ശതമാനം പതിറ്റാണ്ടികളായി കയ്യടിക്കിയവാണ് യൂവീലെ തൊഴിലാളികള്‍. 600 ല്‍ അധികം ഫാക്ടറികളുണ്ട് ഇവിടെ.
 

Christmas celebrations in a chinese village
Author
Beijing, First Published Dec 16, 2018, 5:46 PM IST

ബെയ്‌ജിംഗ്‌: ലോകമെങ്ങും ക്രിസ്തുമസ് ഒരുക്കങ്ങളാണ് നിറയുകയാണ്. എന്നാല്‍ വര്‍ഷം മുഴുവന്‍ ക്രിസ്‍തുമസ് ആരവങ്ങള്‍ ഉള്ള ഒരു പട്ടണമുണ്ട് ചൈനയില്‍. ലോകത്തിന്‍റെ എല്ലായിടത്തേക്കും നക്ഷത്രങ്ങളും, ക്രിസ്തുമസ് തോരണങ്ങളുമെല്ലാം എത്തിക്കുന്നത് ഈ ചെറുപട്ടണത്തില്‍ നിന്നാണ്. ചൈനയിലെ ഷാങ്ങ്ഹായി പ്രവിശ്യയ്ക്ക് അടുത്തുള്ള യൂവീ പട്ടണമാണ് സ്ഥലം.

ആയിരക്കണക്കിന് സാന്‍റാമാര്‍ക്കിടയിലൂടെ നടന്നുനീങ്ങുമ്പോള്‍ കാണാം വര്‍ണാഭമായ അലങ്കാരങ്ങള്‍. ലോകത്തിന്‍റെ എല്ലായിടത്തേക്കും നക്ഷത്രങ്ങളും, ക്രിസ്തുമസ് തോരണങ്ങളുമെല്ലാം എത്തിക്കുന്നത് ഈ ചെറുപട്ടണത്തില്‍ നിന്നാണ്. ക്രിസ്തുമസ് വിപണയുടെ 60ശതമാനം പതിറ്റാണ്ടുകളായി കയ്യടക്കിയവരാണ് യൂവീലെ തൊഴിലാളികള്‍. 600 ല്‍ അധികം ഫാക്ടറികളുണ്ട് ഇവിടെ.

ലോകം ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളിലേക്ക് കൺതുറക്കുന്നത് ഡിസംബറിലെ മഞ്ഞുകാലത്താണ്. എന്നാൽ ഇന്നാട്ടുകാര്‍ക്ക് ഒരുക്കങ്ങള്‍ വര്‍ഷാദ്യം തന്നെ തുടങ്ങും. തിരക്കൊഴിയാത്ത ഇവിടുത്തെ ചന്തകളിലേക്ക് എത്താന്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് വരെ ഒരുക്കിയിട്ടുണ്ട്. കച്ചവടക്കാര്‍ക്ക് പുറമേ ലക്ഷക്കണക്കിന് സഞ്ചാരികളും ഇവിടേക്ക് എത്തുന്നുണ്ട്. 

ഓരോ ആഘോഷക്കാലത്തും നമ്മുടെ നാട്ടിലടക്കം വിപണയിലേത്തുന്ന പുത്തന്‍ ട്രെന്‍ഡുകള്‍ ഇവിടുത്തെ സാധാരണ മനുഷ്യരുടെ ഭാവനകളും സങ്കൽപ്പങ്ങളുമെല്ലാമാണ്. നാളിതുവരെ ആ പ്രതീക്ഷകള്‍ തെറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ വര്‍ഷവും യൂവീ പട്ടണത്തിലുള്ളവരുടെ കരവിരുതിൽ തന്നെയാണ് ക്രിസ്തുമസ് ആഘോഷം പൊടിപൊടിക്കുന്നത്.

Follow Us:
Download App:
  • android
  • ios