തര്‍ക്കം മൂത്തു; പുരാതനമായ പള്ളി ഒരുവിഭാഗം വിശ്വാസികള്‍ തന്നെ പൊളിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതക്കു കീഴിലെ അന്തികട പള്ളി ഒരു വിഭാഗം വിശ്വാസികള്‍ ചേർന്ന് പൊളിച്ചു. പള്ളി പുനർനിർമ്മാണത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കെയാണ് ഒരു വിഭാഗം ഇന്നലെ രാത്രി പള്ളിയുടെ നല്ലൊരു ഭാഗവും പൊളിച്ചത്.

വർഷങ്ങള്‍ പഴക്കമുള്ള അന്തിക്കട പൊള്ളി പൊളിച്ചു പണിയണമെന്ന് ഒരു വിഭാവം വിശ്വാസികള്‍. പുരാവസ്തുവായി പള്ളി നിലനിർത്തണമെന്ന്ന് മറുവിഭാഗത്തിന്‍റെ ആവശ്യം. തർക്കം ഹൈക്കോടതിയിലെത്തുകയും കഴിഞ്ഞ ദിവസം പുരാവ്സതു വകുപ്പ് പള്ളി പരിശോധിക്കുകയും ചെയ്തു. 

ബിഷപ്പിൻറെ സാന്നിധ്യത്തിൽ ഇരുകൂട്ടരെയും ഇന്ന് ചർച്ചക്കു വിളിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു വിഭാഗം ഇന്ന് പുലർച്ചെ രണ്ടുമണിയോടെ പള്ളി പൊളിച്ചത്. തടയാൻ ചെന്നവരെ ആയുധം കാണിച്ചുവിരട്ടി ഓടിച്ചതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തു. പള്ളിപൊളിക്കാൻ കൊണ്ടുവന്ന ജെസിബി പോലീസ് പിടിച്ചെടുത്തു. സംഘർഷ സാധ്യതയുള്ളതിനാൽ പൊലീസിനെ വിന്യസിച്ചു.