തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ഇനി ചുരിദാറിട്ട് പ്രവേശിക്കാം. ഭരണ സമിതിയുടേയും രാജകുടുംബ പ്രതിനിധിയുടേയും എതിർപ്പ് മറികടന്നാണ് ചീഫ് എക്സിക്യുട്ടീവ് ഓഫിസറുടെ തീരുമാനം

ഏറെ നാളായി തർക്കത്തിലാണ് ചുരിദാർ ഇട്ട് കയറണമെന്ന ആവശ്യം. തിരുവനന്തപുരംസ്വദേശിയായ അഡ്വ.റിയ രാജുവാണ് ചുരിദാറിട്ട് കയറാൻ അനുമതി വേണമെന്ന് ഹൈക്കോടതിയിൽ പരാതി നൽകിയത്. ഹൈക്കോടതി എക്സിക്യുട്ടീവ് ഓഫീസറോട് വിശദീകരണം തേടി. 

ക്ഷേത്രവുമായി ബന്ധപ്പെട്ട ആളുകളോട് എക്സിക്യുട്ടീവ് ഓഫിസര്‍ അഭിപ്രായം തേടി. ചുരിദാറിന്‍റെ മുകളില്‍ ഒരു നാട കെട്ടണമെന്നായിരുന്നു രാജകുടുംബ പ്രതിനിധിയുടെ നിർദ്ദേശം. ഭരണ സമിതിയുടെ പൊതു അഭിപ്രായം ചുരിദാറിനു മുകളില്‍ മുണ്ട് വേണമെന്നാണ്. ചുരിദാറിനും മറ്റ് പാരമ്പര്യ വസത്ര്ങ്ങളും ധരിക്കാമെന്നാണ് പുതിയ ഉത്തരവ്. ചുരിദാറിനൊപ്പം ഷോള്‍ ധരിക്കണം.ലെഗ്ഗിന്‍സും ജീന്‍സും നിരോധിച്ചിട്ടുണ്ട്.

ചില ഹൈന്ദവ സംഘടനകളും എതിര്‍പ്പ് അറിയിച്ചിരുന്നു . എന്തായാലും എതിർപ്പുകളിൽ ഇനി കഴഴമ്പില്ല. നാളെ മുതല്‍ സ്ത്രീകൾക്ക് ചുരിദാര്‍ ധരിക്കാം. ആചാരത്തിന്‍റെ പേരിൽ ചുരിദാറിനു മുകളിൽ മുണ്ടുടുപ്പിക്കുന്നതിനെതിരെയും, അമിത തുക ഈടാക്കി ഉടുത്തതും പഴയതുമായ മുണ്ടുകൾ നല്‍കുന്നുവെന്നുമൊക്കെയുള്ള ധാരാളം പരാതികളും ഉയര്‍ന്നിരുന്നു