ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വിവാദം അവസാനിപ്പിക്കാന്‍ ഇടപെട്ടില്ലെന്നും ശശികുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തിരുവനന്തപുരം: ചാരക്കേസില്‍ സിഐഎ ഇടപെടല്‍ സംശയിക്കുന്നുവെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന ഡി ശശികുമാര്‍. ക്രയോജനിക് സാങ്കേതിക വിഭാഗത്തിലെ എല്ലാവരും പ്രതി ചേര്‍ക്കപ്പെട്ടു. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വിവാദം അവസാനിപ്പിക്കാന്‍ ഇടപെട്ടില്ലെന്നും ശശികുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ചെയര്‍മാന്‍ വിശദീകരിച്ചെങ്കില്‍ വിവാദം ഉണ്ടാകില്ലായിരുന്നു. പൊലീസ് നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചു. ജെയിന്‍ കമ്മീഷനോട് പലതും പറയാനുണ്ട്. കേസിന് പോകാതിരുന്ന് കുടുംബം നിര്‍ദ്ദേശിച്ചത് കൊണ്ടാണെന്നും ശശികുമാര്‍ പറഞ്ഞു. നമ്പി നാരായണനൊപ്പം ശശികുമാറും അറസ്റ്റിൽ ആയിരുന്നു.