വാഷിംഗ്ടണ്‍: പാകിസ്താനില്‍ താവളമടിച്ചിട്ടുള്ള തീവ്രവാദികളെ ഇല്ലാതാക്കുവാന്‍ ആ രാജ്യത്തിന് സാധിച്ചില്ലെങ്കില്‍ അത് തങ്ങള്‍ ചെയ്യുമെന്ന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. തീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമേരിക്ക ആവര്‍ത്തിച്ചു ആവശ്യപ്പെടുന്നതിനിടെയാണ് അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ ഡയറക്ടര്‍ തന്നെ ഇക്കാര്യത്തില്‍ ശക്തമായ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
സ്വന്തം മണ്ണിലുള്ള തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കന്‍ പാകിസ്താന്‍ നടപടിയെടുക്കണം അല്ലെങ്കില്‍ അത് ഇല്ലാതായെന്ന് ഞങ്ങള്‍ ഉറപ്പാക്കും - സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയോ വ്യക്തമാക്കി. അമേരിക്കന്‍ പ്രതിരോധസെക്രട്ടറി ജെയിംസ് മാറ്റിസ് പാകിസ്താനിലെത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പേയുള്ള ഈ പ്രസ്താവന പാകിസ്താനോടുള്ള നിലപാട് അമേരിക്ക കര്‍ശമനാക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
പാകിസ്താനിലെത്തുന്ന ജെയിംസ് മാറ്റിസ് ആദ്യം അവരോട് തീവ്രവാദ കേന്ദ്രങ്ങള്‍ മാറ്റുന്നതിനെ സംബന്ധിച്ച് കാര്യങ്ങള്‍ മാന്യമായി അവതരിപ്പിക്കും. തുടര്‍ന്ന് തീവ്രവാദത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സന്ദേശം അദ്ദേഹത്തിന് കൈമാറും. അതിനു ശേഷവും പാകിസ്താന്‍ തീവ്രവാദികളോട് ഉദാരസമീപനമാണ് സ്വീകരിക്കുന്നതെങ്കില്‍ തീവ്രവാദികള്‍ക്ക് പാകിസ്താനില്‍ കേന്ദ്രമില്ലെന്ന് തങ്ങള്‍ ഉറപ്പു വരുത്തുമെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ പാകിസ്താനെ നിര്‍ബന്ധിക്കാന്‍ ഇല്ലെന്നും പരസ്പരം മനസ്സിലാക്കി മുന്നോട്ട് പോകാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്നും പോംപിയോ കൂട്ടിച്ചേര്‍ത്തു.
