കൊച്ചി നഗരത്തില്‍ നിയമവിരുദ്ധമായി വില്‍പ്പനയ്‍ക്കു വെച്ച അഞ്ച് ലക്ഷം രൂപയുടെ സിഗരറ്റ് ഉല്‍പ്പന്നങ്ങള്‍ എക്‌സൈസ് പിടികൂടി. ലഹരി കലര്‍ന്ന പുളി മിഠായിയും ഇക്കുട്ടത്തില്‍പ്പെടും. പ്രധാനമായും സ്‌ത്രീകളെയും വിദ്യാര്‍ഥികളെയും ലക്ഷ്യം വെച്ചാണ് സിഗരറ്റ് വില്‍പ്പന.

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഫോര്‍ട്ട്കൊച്ചിയിലെ ഒരു കടയില്‍ പരിശോധന നടത്തിയിരുന്നു. കച്ചവടക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരവിട്ടത്തെ ഗോ‍ഡൗണില്‍ നടത്തിയ റെയ്ഡിലാണ് വലിയതോതിലുള്ള പുകിയില ഉല്‍പ്പന്നങ്ങല്‍ പിടികൂടാന്‍ ഇടയാക്കിയത്. നിക്കോട്ടിന്‍റെ അംശം കുറഞ്ഞ വിദേശ സിഗരറ്റുകളാണിവ. സ്‌ത്രീകളേയും കുട്ടികളേയും സിഗരറ്റ് വലിയിലേക്ക് ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചാണ് ഇത്തരം സിഗരറ്റുകള്‍ നിര്‍മിക്കുന്നത്. ആക്ര്‍ഷകമായ പാക്കറ്റുകളില്‍ തയ്യാറാക്കിയ പാക്കറ്റുകളില് നിയമം അനുശാസിക്കുന്ന തരത്തിലുള്ള മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല.


പുകയില ഉല്‍പ്പന്നങ്ങള്‍വിറ്റ് കച്ചവടക്കാര്‍ക്കെതിരെ കേസെടുത്തു. 200 രൂപയാണ് ഇത്തരം പുകയില വില്‍ക്കുന്നതിനുള്ള പരമാവധി ശിക്ഷ. കച്ചവടക്കാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നവര്‍ക്കായി അന്വേഷണം തുടരുകയാണ്.