കൊച്ചി: ജിപ്സം എന്ന വ്യാജേന കടത്തിയ വിദേശ സിഗരറ്റുകള്‍ കൊച്ചിയില്‍ റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റ് പിടികൂടി. ഇവയ്ക് വിപണയില്‍ രണ്ടു കോടി രൂപ വില വരും. 6566 പെട്ടികളിലായാണ് സിഗരറ്റുകല്‍ കൊച്ചി തുറമുഖത്ത് ഇറക്കിയത്. പെട്ടിക്കുള്ളില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് സിഗരറ്റുകല്‍ ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. കാൺപൂർ സ്വദേശിയെ റവന്യൂ ഇന്റലിജൻസ് കസ്റ്റഡിയിലെടുത്തു.