കട്ടപ്പന: മദ്യലഹരിയില്‍ തിയേറ്ററിനു നേരെ ആക്രമണം നടത്തിയ കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. സെക്കന്‍റ് ഷോ കാണാനെത്തിയ 10 അംഗ സംഘത്തില്‍ പെട്ട യുവാക്കളാണ് ആക്രമണം അഴിച്ചുവിട്ടത്. സുഹൃത്തിന്‍റെ സല്‍ക്കാരവുമായി ബന്ധപ്പെട്ട് മദ്യലഹരിയിലായിരുന്നു യുവാക്കളിലൊരാള്‍ തിയേറ്ററിനുള്ളില്‍ ചര്‍ദ്ദിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

ജീവനക്കാര്‍ ഇത് ചോദ്യം ചെയ്ത് ഇവരോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ തിയേറ്ററിന്‍റെ പ്രോജക്ടര്‍ റൂമിനുള്ളില്‍ ആക്രമണം നടത്തുകയായിരുന്നു. സെക്യുരിറ്റി ജീവനക്കാരനെ മര്‍ദ്ദിക്കുകയും കസേരകളും ഗ്ളാസും തകര്‍ക്കുകയും ചെയതു. ഇവര്‍ക്കെതിരെ തിയറ്റര്‍ ആക്രമിച്ചതിനും പോലീസുകാരെ കയ്യേറ്റം ചെയ്തതിനും കേസുണ്ട്.