ബിഹാര്‍: ബിഹാറിലെ ഔറംഗാബാദില്‍ സിഐഎസ്എഫ് ജവാന്റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ മരിച്ചു. അവധിയെച്ചൊല്ലിയുടെ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ അലിഗഡ് സ്വദേശിയായ ബല്‍വീര്‍ സിംഗിനെ പോ പൊലീസ് അറസ്റ്റ് ചെയ്തു.
നബിനഗര്‍ താപനിലയത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബല്‍വീര്‍ സിംഗ് സര്‍വ്വീസ് തോക്ക് ഒപ്പമുണ്ടായിരുന്ന സിഐഎസ് ജവാന്മാരെ വെടിവയ്ക്കുകയായിരുന്നു. ഒരു എഎസ്‌ഐയും രണ്ട് ഹെഡ് കോണ്‍സ്റ്റബിളും ഒരു ഹവില്‍ദാറുമാണ് മരിച്ചത്. രണ്ടുപേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ രണ്ട് മാസത്തെ യോഗ ചികിത്സയ്ക്ക് ശേഷമാണ് ബല്‍വീര്‍ സിംഗ് ജോലിക്ക് പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു.
