വാന്‍കൂവര്‍ : ജനങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്‍റെ തോത് കാണിക്കാന്‍ പോലീസ് പുറത്തുവിട്ട ചിത്രം ശ്രദ്ധേയമാകുന്നു. കാനഡയിലെ വാന്‍കൂവറിലെ പോലീസ് സൂപ്പറിന്റെന്‍ഡന്റ് മിഷേല്‍ ഡേവിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. മയക്കുമരുന്നുകള്‍ കുത്തിവെച്ച ശേഷം ഉപേക്ഷിക്കുന്ന സിറിഞ്ചുകള്‍ ഉപയോഗിച്ച് പ്രാവുകള്‍ നിര്‍മിച്ച കൂടിന്‍റെ ചിത്രമാണ് മിഷേല്‍ പുറത്തുവിട്ടത്.
നഗരത്തിന്‍റെ കിഴക്കുഭാഗത്തുള്ള ഒറ്റമുറി വീട്ടില്‍ കണ്ടെത്തിയതാണ് ഈ പ്രാവിന്‍ കൂടെന്ന്. നഗരം നേരിടുന്ന മയക്കുമരുന്ന് വിപത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് അവര്‍ വിശദീകരിക്കുന്നു. ഇത് കാണുന്നത് വിഷമകരമായ അവസ്ഥയാണെന്നും മിഷേല്‍ പറയുന്നു. സിറിഞ്ച് കൊണ്ടുള്ള കൂട്ടില്‍ കിളികളുടെ മുട്ടകളും കാണാം. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയമായിരിക്കുകയാണ്.
