ഏത് വഴിക്കാണ് കാറ്റുവീശുന്നതെന്ന് ഇതോടെ വ്യക്തമായിക്കഴിഞ്ഞു. മഹാരാഷ്ട്രയില്‍ 2011ല്‍ എട്ട് മണ്ഡലങ്ങളുടെ ഭരണമാണ് ബിജെപിക്ക് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ അത് 52 ആയി ഉയര്‍ന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 298 സീറ്റുകള്‍ നേടിയ സ്ഥാനത്ത് 980 സീറ്റുകളാണ് ഇപ്പോള്‍ ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസും എന്‍സിപിയും വര്‍ഷങ്ങളായി കൈവശം വെച്ചിരുന്ന സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. സംസ്ഥാനത്ത് നാലാം സ്ഥാനത്തായിരുന്ന ബിജെപി ഇതോടെ ഒന്നാമതെത്തിയെന്നും നേതാക്കള്‍ അവകാശപ്പെട്ടു.
ഗുജറാത്തില്‍ ആകെ തെരഞ്ഞെടുപ്പ് നടന്ന 125 സീറ്റുകളില്‍ 109ലും ബിജെപിയാണ് ജയിച്ചത്. നേരത്തെ 64 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. കോണ്‍ഗ്രസ് ജയിച്ച സീറ്റുകളുടെ എണ്ണം 52ല്‍ നിന്ന് 17ആയി കുറഞ്ഞു. ത്രിപുരയില്‍ 1.5 ശതമാനത്തില്‍ നിന്ന് ബിജെപിയുടെ വോട്ട് വിഹിതം 35 ശതമാനമായി വര്‍ദ്ധിച്ചുവെന്നും ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി ബിജെപി മാറിയെന്നും പ്രകാശ് ജാവ്ദേക്കര്‍ അവകാശപ്പെട്ടു.
