അരയോളം വെള്ളത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് ഐഎഎസ് ഉദ്യോഗസ്ഥന്‍
മണിപ്പൂര്: കനത്ത മഴയ്ക്ക് പിന്നാലെയുണ്ടായ വെള്ളപ്പൊക്കത്തെ അതിജീവിക്കാനും രക്ഷാപ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിക്കാനും നേതൃത്വം നല്കുന്ന യുവ ഐഎഎസ് ഓഫീസര് വ്യത്യസ്തനാവുന്നു. മണിപ്പൂരിലെ വെള്ളപ്പൊക്കത്തില് അരയൊപ്പം വെള്ളത്തില് നിന്ന് രക്ഷാപ്രവര്ത്തനത്തില് ഭാഗമാകുന്ന ഐഎഎസ് ഉദ്യോഗസ്ഥന് ദിലീപ് സിങിന്റെ ചിത്രങ്ങളാണ് വൈറലായത്.
സാധാരണക്കാരന്റെ പ്രശ്നങ്ങളില് ഓഫീസ് മുറികളില് ഇരുന്ന് നിര്ദേശം നല്കാതെ അവര്ക്കൊപ്പം ഇറങ്ങിച്ചെന്ന് നിര്ദേശം നല്കുന്ന ദിലീപ് സിങിനെ ചുരുങ്ങിയ സമയംകൊണ്ട് സമൂഹമാധ്യമങ്ങള് ഏറ്റെടുത്ത് കഴിഞ്ഞു. സമൂഹത്തിന്റെ വിവധ മേഖലയില് ഉള്ളവര് ഇവരെ അഭിനന്ദിച്ച് കൊണ്ട് മുന്നോട്ട് എത്തിക്കഴിഞ്ഞു.
കഴിഞ്ഞ വര്ഷങ്ങളെ അപേക്ഷിച്ച് വളരെ രൂക്ഷമായ വെള്ളപ്പൊക്കമാണ് മണിപ്പൂര് ഈ വര്ഷം നേരിടുന്നത്. വെള്ളപ്പൊക്കം നിയന്ത്രണാതീതമാകുന്നുവെന്ന് വിശദമാക്കി മുഖ്യമന്ത്രിയാണ് രക്ഷാപ്രവര്ത്തനത്തിന്റെ ചിത്രങ്ങള് ട്വിറ്ററില് പങ്കുവച്ചത്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലും നിരവധി മേഖലകള് വെള്ളത്തിന് അടിയിലാണ്. സ്കൂളുകള്ക്കും,കോളേജുകളും, സര്ക്കാര് സ്ഥാപനങ്ങളും അടച്ചിട്ട നിലയിലാണുള്ളത്.
