ജമ്മു കശ്മീരിലെ കുപ്‍വാരയിൽ പട്ടാളത്തിന്റെ വെടിവെയ്പ്പിൽ സാധാരണക്കാരൻ കൊല്ലപ്പെട്ടു. തണ്ടിപൊറ മേഖലയിലെ വെടിവെയ്പ്പിനിടെയാണ് ട്രക്ക് ഡ്രൈവറായ ആസിഫ് ഇക്ബാൽ എന്നയാള്‍ കൊല്ലപ്പെട്ടത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ആക്രമണത്തിനിടെയാണ് ഇഖ്‌ബാലിന് വെടിയേറ്റത്. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി സംഘർഷം നിലവിലുണ്ട്.