കല്ലെറിഞ്ഞവർക്കെതിരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു
കാശ്മീര്‍: കാശ്മീര്‍ കുല്‍ഗാമില്‍ സൈനികരുടെ വെടിയേറ്റ് 16 വയസ്സുകാരി ഉള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. പത്ത് പേര്‍ക്ക് പരിക്കേറ്റു. സൈന്യത്തിന്റെ പട്രോളിങ് സംഘത്തിനു നേർക്ക് കല്ലെറിഞ്ഞവർക്കെതിരെ സുരക്ഷാസേന വെടിയുതിർക്കുകയായിരുന്നു. ഷക്കീര്‍ അഹമ്മദ്, ഇര്‍ഷാദ് മജീദ്, അന്ദ്‌ലീപ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
റെഡ്‌വനി മേഖലയില്‍ പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെയാണ് കല്ലേറുണ്ടായത്. മരിച്ചവരെല്ലാം കുല്‍ഗാമിലെ ഹവൂരാ സ്വദേശികളാണ്. പരിക്കേറ്റ രണ്ടുപേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് സംഘര്‍ഷാവസ്ഥയും പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നുണ്ട്. കുല്‍ഗാം, അനന്ത്‌നാഗ് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിർത്തലാക്കി
