സുനിൽ കുമാറിന്‍റെ പങ്ക് വ്യക്തമാക്കുന്ന മുഴുവൻ രേഖകളും ഹാജരാക്കണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽ കുമാർ നൽകിയ ജാമ്യാപേക്ഷയിൽ കോടതി സർക്കാരിന്‍റെ വിശദീകരണം തേടി. ഈമാസം 28ന് മറുപടി നൽകാൻ സര്‍ക്കാരിനോട് എറണാകുളം സിജെഎം കോടതി ആവശ്യപ്പെട്ടു. കേസിൽ സുനിൽ കുമാറിന്‍റെ പങ്ക് വ്യക്തമാക്കുന്ന മുഴുവൻ രേഖകളും ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു. രണ്ടാം പ്രതി മാർട്ടിൻ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 21ലേക്കും കോടതി മാറ്റിവെച്ചു.