താഴെപാലത്ത് പ്രകടനത്തിന് നേരെ എസ്ഡിപിഐ പ്രവർത്തകർ നടത്തിയ കല്ലേറില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു

മലപ്പുറം: ത്രിപുരയിലെ വിജയാഘോഷങ്ങളുടെ ഭാഗമായി ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ തിരൂരില്‍ ഒരു ബിജെപി പ്രവർത്തകന് കുത്തേറ്റു. തിരൂർ അന്നാര സ്വദേശി ശ്യാംകുമാറിനാണ് കുത്തേറ്റത്. താഴെപാലത്ത് പ്രകടനത്തിന് നേരെ എസ്ഡിപിഐ പ്രവർത്തകർ നടത്തിയ കല്ലേറില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. പരിക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.