പ്രിയദർശിനിയിലെ കണ്ടക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി വിദ്യാർത്ഥിനി. പ്ലസ് ടു വിദ്യാർത്ഥിനി ആണ് പൊലീസിനെ സമീപിച്ചത്. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് പറവൂർ പൊലീസിൽ പരാതി നൽകിയത്.

കൊച്ചി: പ്രിയദർശിനി ബസിൽ വിദ്യാർത്ഥിനിയെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി. പ്ലസ് ടു വിദ്യാർത്ഥിനിയാണ് പറവൂർ പൊലീസിൽ പരാതി നൽകിയത്. ഗുരുവായൂർ - എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർക്കെതിരെയാണ് പരാതി. സീറോ ടിക്കറ്റിന് പണം ചോദിച്ചെന്ന് വിദ്യാർത്ഥിനി പരാതിയിൽ പറയുന്നു.

പെൺകുട്ടിയാണെന്ന് കണ്ടാൽ തോന്നില്ലെന്ന് പറഞ്ഞ് അപമാനിച്ചതായാണ് പരാതി. അസഭ്യം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യാത്രക്കാരിൽ ചിലർ മോശമായി പെരുമാറിയെന്നും പരാതിയിലുണ്ട്. നോർത്ത് പറവൂർ പൊലീസ് കണ്ടക്ടറെ നാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.