രാമനവമിയുടെ പേരില്‍ ബിജെപിയുടെ ആയുധറാലി നൂറ് കണക്കിന് ബിജെപി പ്രവര്‍ത്തകര്‍ പങ്കെടുത്തു ബിജെപി തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ആഘോഷ പന്തലുകള്‍ നശിപ്പിച്ചു
ദില്ലി: രാമനവമി ആഘോഷത്തിന്റെ പേരില് പശ്ചിമബംഗാളില് ബിജെപിയുടെ ആയുധറാലി. സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു ആയുധ റാലി. കൊല്ക്കത്തയില് ബിജെപിയും തൃണമൂല് കോണ്ഗ്രസ്പ്രവര്ത്തകരും ഏറ്റുമുട്ടി.
മമതാ ബാനര്ജി സര്ക്കാര് അനുമതി നിഷേധിച്ചിട്ടും പശ്ചിമബംഗാള് ബിജെപി അധ്യക്ഷന് ദിലീപ് ഗോഷിന്റെ നേതൃത്വത്തില് രാമനവമിയുടേ പേരില് പ്രവര്ത്തകര് ആയുധങ്ങളുമായി തെരുവിലറങ്ങുകയായിരുന്നു. കൊല്ക്കത്തയിലും ന്യൂ ടൌണിലും കരാഗ്പുരീലും വാളും കത്തിയും ഉയര്ത്തികാട്ടി നൂറ് കണക്കിന് പ്രവര്ത്തകര് റാലിയില് പങ്കെടുത്തു. രാമരാജ്യത്തിനായുള്ള ചുവട് വയപ്പെന്നായിരുന്നു ബിജെപി നേതാവ് മുകുള് റോയിയുടെ പ്രതികരണം. തൃണമൂല് കോണ്ഗ്രസും സംസ്ഥാനത്ത് രാമനവമി ആഘോഷം ഒരുക്കി.
തൃണമൂല് കോണ്ഗ്രസിന്റെ ആഘോഷ പന്തലുകള് ബിജെപി പ്രവര്ത്തകര് നശിപ്പിച്ചതായും ആരോപണമുണ്ട്. ഹവുറ ജില്ലയിലും ദുര്ഗപുറിലും തൃണമൂല് ബിജെപി പ്രവര്ത്തകര് തമ്മില് സംഘര്ഷമുണ്ടായി.പാരമ്പര്യത്തെ ഉയര്ത്തികാട്ടാനായാണ് ആയുധ റാലി നടത്തിയതെന്നും അനാവശ്യവിവാദങ്ങള് ഉണ്ടാക്കാനാണ് തൃണമൂല് കോണ്ഗ്രസിന്റെ ശ്രമമെന്നും ബിജെപി നേതാക്കള് പ്രതികരിച്ചു.കഴിഞ്ഞ വര്ഷം രാമനവമി ആഘോഷങ്ങളില് തൃണമൂല് കോണ്ഗ്രസ് പങ്കെടുത്തിരുന്നില്ല. പുതിയ നയം മാറ്റം മമതാ സര്ക്കാര് മൃദു ഹിന്ദുത്വത്തിലേക്ക് ചുവട് മാറുന്നതിന്റെ സൂചനയാണെന്നും ബിജെപി ആരോപിച്ചു.
