അയല്‍വാസിയായ 20കാരന്‍ ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നുവെന്നും തനിക്ക് വഴങ്ങിയില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു

ദില്ലി: അയല്‍വാസിയായ യുവാവിന്റെ ശല്യം സഹിക്കാനാവാതെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദില്ലിയിലെ ഭക്ത്‍വര്‍പൂരിലാണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരമാണ് പെണ്‍കുട്ടിയെ സ്വന്തം വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അയല്‍വാസിയായ 20കാരന്‍ ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തിരുന്നുവെന്നും തനിക്ക് വഴങ്ങിയില്ലെങ്കില്‍ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. അയല്‍വാസിയായ മായങ്ക് എന്നയാള്‍ക്കെതിരെ കേസെടുത്തതായും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ആത്മഹത്യാ പ്രേരണ, പോക്സോ നിയമപ്രകാരം കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.