വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ദില്ലി: ദില്ലിയില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ദില്ലിയിലെ ബഖ്തവര്‍പൂരില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അയല്‍വാസിയുടെ തുടര്‍ച്ചയായുള്ള ശല്യം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. മാതാപിതാക്കളെ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണി ഉയര്‍ത്തിയിരുന്നു. 

മരണത്തിന് തൊട്ട് മുമ്പ് പെണ്‍കുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 306 പ്രകാരവും പൊക്‌സോ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. 20 കാരനായ മയാനക് ആണ് പെണ്‍കുട്ടിയെ ശല്യം ചെയ്തത്.