അധ്യാപികയ്ക്ക് ഒരു അബദ്ധം പറ്റിയതാണെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.
കണ്ണൂര്‍:കണ്ണൂർ മമ്പറത്ത് അധ്യാപികയുടെ മർദ്ദനത്തിൽ രണ്ടാം ക്ലാസുകാരന്‍റെ കൈ ഞരമ്പ് മുറിഞ്ഞു. പരീക്ഷ നടത്തുന്നതിനിടെ ഉത്തരം തെറ്റിച്ചതിന് സ്റ്റീല്‍ സ്കെയില്‍ കൊണ്ടടിക്കുകയായിരുന്നു അധ്യാപിക. കൈവെള്ളയിലെ ഞരമ്പ് മുറിഞ്ഞ് രക്തം വന്നതോടെ സ്കൂള്‍ അധികൃതര്‍ ആശുപത്രിയിലെത്തിക്കുകയും മാതാപിതാക്കളെ വിവരം അറിയിക്കുകയുമായിരുന്നു. ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും വിദ്യാര്‍ത്ഥിക്ക് ആഴ്ചകളോളം വിശ്രമം ആവശ്യമാണ്.
ആശുപത്രിയിലെത്തിയ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളുമായി സ്കൂള്‍ അധികൃതര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു. അധ്യാപികയ്ക്ക് ഒരു അബദ്ധം പറ്റിയതാണെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനുമില്ലെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്.
