നാല് വയസുകാരിയെ പീഡിപ്പിച്ച 13കാരനെ അറസ്റ്റ് ചെയ്തു

First Published 28, Feb 2018, 12:06 PM IST
Class VII boy arrested for raping 4 year old in Noida
Highlights

വീട്ടില്‍  ഒപ്പമുണ്ടായിരുന്ന മൂത്ത സഹോദരിക്ക് മിഠായി വാങ്ങാനായി രണ്ട് രൂപ നല്‍കി കടയിലേക്ക് പറഞ്ഞുവിട്ട ശേഷമായിരുന്നു നാല് വയസുകാരിയെ പീഡിപ്പിച്ചത്.

ദില്ലി: നാല് വയസുള്ള പെണ്‍കുട്ടിയ പീഡിപ്പിച്ച 13കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണിപ്പോള്‍. വീട്ടില്‍ പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന മൂത്ത സഹോദരിക്ക് മിഠായി വാങ്ങാനായി രണ്ട് രൂപ നല്‍കി കടയിലേക്ക് പറഞ്ഞുവിട്ട ശേഷമായിരുന്നു നാല് വയസുകാരിയെ പീഡിപ്പിച്ചത്.

പെണ്‍കുട്ടിയും ആണ്‍കുട്ടിയും തങ്ങളുടെ വീടുകളില്‍ ഒറ്റയ്‌ക്കായിരുന്ന സമയത്തായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു. സഫറാബാദിലുള്ള ഒരു കോളനിയില്‍ രണ്ട് കുടുംബങ്ങളും വാടകയ്‌ക്ക് താമസിച്ച് വരികയായിരുന്നു. ഇരുവരുടെയും വീടുകള്‍ തമ്മില്‍ 50 മീറ്റര്‍ മാത്രം ദൂരമേയുള്ളൂ. തിങ്കഴാള്ച ഉച്ചയ്‌ക്ക് ശേഷം പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ജോലിക്കായി പുറത്തുപോയിരുന്ന സമയത്താണ് പീഡനം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സഹോദരിമാരുടെ അടുത്തേക്ക് വന്നശേഷം അയല്‍വാസിയായ ആണ്‍കുട്ടി, മുതിര്‍ന്ന കുട്ടിയ്‌ക്ക് മിഠായി വാങ്ങാന്‍ രണ്ട് രൂപ നല്‍കി.

നാല് വയസുകാരി വീട്ടില്‍ ഒറ്റയ്‌ക്കായ സമയത്ത് പീഡിപ്പിക്കുകയായിരുന്നു. സഹോദരി തിരിച്ചുവന്നപ്പോഴേക്കും ആണ്‍കുട്ടി കടന്നുകളഞ്ഞു. ശരീരത്തില്‍ രക്തമൊലിപ്പിച്ച് കരഞ്ഞുകൊണ്ട് ഇരുവരും അച്ഛനും അമ്മയും വരുന്നത് വരെ കാത്തിരുന്നു. ജോലി കഴിഞ്ഞ് രക്ഷിതാക്കളെത്തി പരിശോധിച്ചപ്പോള്‍ പീഡനം നടന്ന വിവരം മനസിലാക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഐ.പി.സി 376 (ബലാത്സംഗം), പോസ്കോ സെക്ഷന്‍ 3,4 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 13കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് അയച്ചു.

loader