അഹമ്മദാബാദ്: ഗുജറാത്ത് ആഭ്യന്തര മന്ത്രിക്കു നേരെ ചെരിപ്പെറിഞ്ഞ സർക്കാർ ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. അഹമ്മദാബാദ് കളക്ടറേറ്റിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഓഫീസിലെ ക്ലർക്കായ ഗോപാൽ ഇറ്റലിയയെയാണു ഗുജറാത്ത് സർക്കാർ സർവീസിൽനിന്നു പിരിച്ചുവിട്ടത്.

ആഭ്യന്തര മന്ത്രി പ്രദീപ് സിംഗ് ജഡേജയ്ക്ക് നേരെയാണ് ഈ മാസം രണ്ടിന് ഇയാൾ ചെരിപ്പെറിഞ്ഞത്. സംസ്ഥാന നിയമസഭാ മന്ദിരത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കാനായി മന്ത്രി എത്തിയപ്പോഴാണ് ഗോപാൽ ചെരിപ്പെറിഞ്ഞത്.

അഴിമതിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് മന്ത്രിക്കുനേരെ ഇയാൾ ഷൂ വലിച്ചെറിയുകയായിരുന്നു. എന്നാൽ ചെരിപ്പ് മന്ത്രിയുടെ ശരീരത്തിൽ കൊണ്ടില്ല. തുടർന്ന് സർക്കാർ തലത്തിൽ നടത്തിയ അന്വേഷണങ്ങൾക്കുശേഷമാണ് നടപടി.