മണ്ണും വെള്ളവും സംരക്ഷിച്ചുള്ള അതിജീവന പദ്ധതികളുടെ പ്രാധാന്യത്തില്‍ ഊന്നിയായിരുന്നു പഠനക്ലാസ്.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ അപകടങ്ങളിലൊന്നാണ് കേരളം തിരിച്ചറിയാതിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 

പ്രതികരിക്കാന്‍ വൈകുന്നത് ആഘാതം ഇരട്ടിയാക്കും. കേരളത്തെ പോലെ നല്ല കാലാവസ്ഥയുള്ള ഒരു സംസ്ഥാനം, കാലാവസ്ഥാ വ്യതിയാനത്തിന്റെ പിടിയില്‍ അമര്‍ന്നു എന്ന് ഇനിയും വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് പറഞ്ഞു.

കൊടും വരള്‍ച്ചയും അതിവൃഷ്ടിയും കാലാവസ്ഥാ വ്യതിയാനത്തിന്റെ സൂചകങ്ങളല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.