Asianet News MalayalamAsianet News Malayalam

കാലം തെറ്റിയ കാലാവസ്ഥ; കാർഷിക മേഖലക്ക് തിരിച്ചടി

Climatte change in Idukki
Author
First Published Aug 16, 2016, 1:04 PM IST

തൊടുപുഴ: കാലാവസ്ഥാ വ്യതിയാനം ഇടുക്കിയിലെ നാണ്യവിള കർഷകരെ വൻ പ്രതിസന്ധിയിലാക്കി. സമയത്തു മഴ കിട്ടാത്തതിനാൽ കുരുമുളക്, ജാതി, ഏലം തുടങ്ങിയ കൃഷികൾക്കെല്ലാം സംഭവിച്ചിരിക്കുന്ന ഉത്പാദനക്കുറവാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്.

ഇടുക്കി ഹൈറേഞ്ച് കർഷകൻടെ സ്വപ്നങ്ങളെല്ലാം നാണ്യവിളകളുടെ ഉത്പാദനത്തെയും വിലയെയും ആശ്രയിച്ചാണിരിക്കുന്നത്. കാലം തെറ്റിയ കാലാവസ്ഥയിൽ ഇത്തവണ കുരുമുളകിന്‍റെ ഉത്പാദനത്തിൽ അമ്പതു ശതമാനത്തിന്‍റെയും ജാതി ഏലം  തുടങ്ങിയവയിൽ അതിൽ താഴെയും ഉത്പാദനക്കുറവ് ഉണ്ടായിരിക്കുന്നതായാണ് കർഷകരുടെ വിലയിരുത്തൽ. സമയത്ത് മഴകിട്ടാഞ്ഞതാണ് പ്രധാനമായും ഈ ഉത്പാദനക്കുറവിന് കാരണമായ് കരുതപ്പെടുന്നത്.

 കുരുമുളകിന് കിലോക്ക് എഴുന്നൂറു  രൂപയും ഏലത്തിന് ആയിരം വരെയുമാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ വർഷം അഞ്ഞൂറുമുതല്‍ അറുന്നൂറ്റിയമ്പത് രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്താണിത്. എന്നാല്‍ ഉത്പാദനക്കുറവ് മൂലം വിലവർദ്ദനവിന്‍റെ ഗുണംകിട്ടാതെയാണ് ഇത്തവണ കർഷകർ വീണ്ടും പ്രതിസന്ധിയിലേക്ക് കൂപ്പ്കുത്തുന്നത്. കയറ്റുമതി ഇനങ്ങളായ നാണ്യവിളകളുടെ കുറവ് സംസ്ഥാനത്തിനും സാമ്പത്തിക നഷ്ടമുണ്ടാക്കും.

 

Follow Us:
Download App:
  • android
  • ios