ധനസഹായം കൂട്ടുന്നതിനെക്കുറിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും.

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽപ്പെട്ടർവർക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ജില്ലാ കളക്ടർമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

മരണമടഞ്ഞവരുടെ കുടുംബാഗങ്ങൾക്ക് നൽകുന്ന ധനസഹായത്തിനു പുറമെ വീടുകൾ നഷ്ടപ്പെട്ടവർക്കും കൃഷിനാശമുണ്ടായവർക്കും ഭേദപ്പെട്ട ധനസഹായം നൽകും. ധനസഹായം കൂട്ടുന്നതിനെക്കുറിച്ച് അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രെട്ടറിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിട്ടുണ്ട്..