കണ്ണൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓഖി ചുഴലിക്കാറ്റില്‍ കേന്ദ്രം രാഷ്ട്രീയം കളിച്ചുവെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയെ വിളിച്ച പ്രധാനമന്ത്രി തന്നെ വിളിക്കാതിരുന്നത് കേരളത്തില്‍ ഇടതു സര്‍ക്കാരയതിനാലാണെന്നും പിണറായി കുറ്റപ്പെടുത്തി.
ചിലമാധ്യമങ്ങള്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ നുണകള്‍ കെട്ടിച്ചമച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നത് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനല്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ള വിവിഐപികളെത്തുമ്പോള്‍ സുരക്ഷ ഉറപ്പാക്കാനാണ്. അതിന് ആധുനിക സജ്ജീകരണങ്ങള്‍ വേണം. സുരക്ഷാഭീഷണിയുള്ള സ്ഥലങ്ങളിലൂടെ മുന്‍പും സഞ്ചരിച്ചിട്ടുള്ള ആളാണ് താനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
