ഗോയലിന്‍റേത് വിടുവായത്തമാണ്. ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനാണ് ഗോയല്‍ ശ്രമിക്കുന്നത്.

ദില്ലി:കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പീയുഷ് ഗോയല് കാണാന്‍ അനുമതി നിഷേധിച്ചു എന്ന റിപ്പോര്‍ട്ട് ശരിയല്ല. റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തണമെന്ന് താന്‍ മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല.

 വസ്തുതകള്‍ അറിയാതെയാണ് ഗോയല്‍ സംസാരിക്കുന്നത്. കോച്ച് ഫാക്ടറിക്കായി ഭൂമി ഏറ്റെടുത്ത് നല്‍കുന്നതില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ കാര്യമായ പുരോഗതി ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ഇതൊക്കെ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയാതാണ് എന്നിട്ടും ബോധപൂര്‍വ്വം തെറ്റിദ്ധരിപ്പിക്കാനാണ് ഗോയല്‍ ശ്രമിക്കുന്നത്. 

കേന്ദ്രമന്ത്രിയാണെന്ന് കരുതി എന്തും വിളിച്ചു പറയാം എന്ന് ഗോയല്‍ കരുതരുത്. ഗോയലിന്‍റേത് വിടുവായത്തമാണ്. ഏറ്റെടുത്ത ഭൂമിയുടെ വിവരങ്ങള്‍ ഗോയലിനെ കത്തു മുഖാന്തരം അറിയിക്കുമെന്നും എന്തെങ്കിലും തെറ്റിദ്ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അത് മാറ്റിയെടുക്കാന്‍ സന്നദ്ധനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.