കൊച്ചി: വിവാദങ്ങളുടെ പെരുമഴ പെയ്‌തെങ്കിലും കൊച്ചി മെട്രോയുടെ ഉദ്ഘാടനം കെങ്കേമമായി നടന്നു. നേരത്തെ വേദിയില്‍ ഇരിക്കേണ്ടവരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസ് വെട്ടിച്ചുരുക്കിയതാണ് മെട്രോ ഉദ്ഘാടനത്തിന്റെ വിവാദങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് മുഖ്യമന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ഇ ശ്രീധരനെയും ചെന്നിത്തലയെയും വീണ്ടും ഉള്‍പ്പെടുത്തി. ഉദ്ഘാടനത്തിനിടയിലും വിവാദങ്ങളുണ്ടായി. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള വിശിഷ്‌ടാതിഥികള്‍ ആദ്യമായി കൊച്ചി മെട്രോയില്‍ യാത്ര ചെയ്‌തപ്പോള്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ഒപ്പം വന്നതാണ് വിവാദമായത്. എന്നാല്‍ കൊച്ചി മെട്രോയുടെ നാടമുറിക്കലിനിടെ ഉണ്ടാകാമായിരുന്ന മറ്റൊരു വിവാദം മുഖ്യമന്ത്രിയുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്ന് ഒഴിവായി. നാട മുറിക്കുന്ന സമയം, വിശിഷ്‌ടാതിഥികളായ പ്രധാനമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നിവരാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ഈ സമയം മെട്രോയുടെ മുഖ്യശില്‍പി ഇ ശ്രീധരന്‍ പിന്‍നിരയിലായിരുന്നു. ഇത് മനസിലാക്കിയ മുഖ്യമന്ത്രി ഇ ശ്രീധരനെ മുന്നിലേക്ക് വിളിച്ചു, ഒപ്പം നിര്‍ത്തി. ഇതിനുശേഷമാണ് പ്രധാനമന്ത്രി നാടമുറിച്ചത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും കാണാം...
