തിരുവനന്തപുരം: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് രണ്ട് പോര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് തിരുവനന്തപുരത്തും വയനാട്ടിലും ജീവനക്കാര്‍ ആത്മഹത്യ ചെയ്തിരുന്നു. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത വകുപ്പിലേയും കെ എസ് ആര്‍ ടി സിയിലേയും ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.