മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വധിക്കുമെന്ന് മവോയിസ്റ്റുകളുടെ കത്ത്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വധിക്കുമെന്ന് മവോയിസ്റ്റുകളുടെ കത്ത്. രണ്ട് കത്തുകൾ ലഭിച്ചതായി മഹാരാഷ്ട്ര ആദ്യന്തര വകുപ്പ് വൃത്തങ്ങൾ. ഗസ്ചി രോളി ഏറ്റുമുട്ടലിന് പകരം വീട്ടുമെന്നും കത്തിൽ പറയുന്നു. ഭീഷണിയുടെ പ്രശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും സുരക്ഷ ശക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജീവ് ഗാന്ധി വധത്തിന് സമാനമായ രീതിയില്‍ കൊലപ്പെടുത്താന്‍ മാവോയിസ്റ്റ് പദ്ധതിയിട്ടിരുന്നുവെന്ന പൊലീസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിക്കെതിരെയുള്ള ഭീക്ഷണി. ദളിത് ആക്ടിവിസ്റ്റ് ഉള്‍പ്പെടെ അഞ്ച് പേരെ മാവോ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത് ഒരു ദിവസം പിന്നിടുമ്പോളാണ് പൂനെ പൊലീസിന്‍റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മോദിയുടെ റോഡ് ഷോയ്ക്കിടയില്‍ അദ്ദേഹത്തെ വധിക്കാനാണ് പദ്ധതിയിട്ടിരുന്നതെന്ന് മോദിയുടെ പേരെടുത്ത് പറയാതെയാണ് ജില്ലാ ഗവണ്‍മെന്‍റ് പ്ലീഡര്‍ ഉജ്ജ്വല പവാര്‍ കോടതിയില്‍ വ്യക്തമാക്കിയത്.
