''ക്രൂരl ശ്രദ്ധയിൽപ്പെടുമ്പോൾ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുന്നത് അഭിനന്ദനാർഹം''
തിരുവനന്തപുരം: കൊല്ലത്ത് രണ്ടാംക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ച സംഭവത്തില്‍ പരാതി നല്‍കിയ അധ്യാപികയെ പുറത്താക്കിയതിനെതിരെ മുഖ്യമന്ത്രി. കുട്ടികള്‍ക്കെതിരായ ക്രൂരതകള്‍ നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ പുറത്തെത്തിക്കുകയാണ് വേണ്ടത്. കുരുന്നുകളോടുള്ള ക്രൂരത ഏതു ഭാഗത്തു നിന്നുണ്ടായാലും വച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ്. അത്തരം ക്രൂരതകൾ ശ്രദ്ധയിൽ പെടുമ്പോൾ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുന്നത് അഭിനന്ദാർമാണെന്നെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒരു കുട്ടിക്ക് നേരെ നടന്ന ക്രൂരത പുറത്തു കൊണ്ടുവന്നതിന് അധ്യാപികയ്ക്ക് ജോലി നഷ്ടപ്പെട്ടു എന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അഭിമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സംഭവിച്ച പിശക് ആ സ്കൂൾ മാനേജ്മെന്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വീടു പോലെ തന്നെ കുട്ടികൾ സുരക്ഷിതമായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് സ്കൂളുകൾ. ഇത്തരം വിഷയങ്ങളിൽ നിയമപരമായ മാർഗം തേടുന്നതിനാകണം അധ്യാപകരുടെ ഊന്നൽ എന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കുട്ടികൾ നമ്മുടെ നാടിന്റെ സമ്പത്താണ് . അവർ ശരിയായ ദിശയിൽ വളർന്നു വലുതാവുകയും വേണം. കുരുന്നുകളോടുള്ള ക്രൂരത ഏതു ഭാഗത്തു നിന്നുണ്ടായാലും വച്ചുപൊറുപ്പിക്കാൻ കഴിയാത്തതാണ്. അത്തരം ക്രൂരതകൾ ശ്രദ്ധയിൽ പെടുമ്പോൾ നിയമപരമായ മാർഗങ്ങൾ സ്വീകരിക്കുന്നത് അഭിനന്ദാർമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു കുട്ടിക്ക് നേരെ നടന്ന ക്രൂരത പുറത്തു കൊണ്ടുവന്നതിന് അധ്യാപികയ്ക്ക് ജോലി നഷ്ടപ്പെട്ടു എന്നത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിത്.
കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അഭിമാനിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. സംഭവിച്ച പിശക് ആ സ്കൂൾ മാനേജ്മെന്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. വീടു പോലെ തന്നെ കുട്ടികൾ സുരക്ഷിതമായി പരിപാലിക്കപ്പെടേണ്ട ഇടങ്ങളാണ് സ്കൂളുകൾ. ഇത്തരം വിഷയങ്ങളിൽ നിയമപരമായ മാർഗം തേടുന്നതിനാകണം അധ്യാപകരുടെ ഊന്നൽ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
