ഐഎസ്ആര്‍ഒ ചാരക്കേസില്‍ പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ച   ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്  സുപ്രിം കോടതി വിധി പ്രകാരം 50 ലക്ഷം രൂപ  മുഖ്യമന്ത്രി കൈമാറി.

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസില്‍ പതിറ്റാണ്ടുകള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നീതി ലഭിച്ച ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് സുപ്രിം കോടതി വിധി പ്രകാരം 50 ലക്ഷം രൂപ മുഖ്യമന്ത്രി കൈമാറി. സെക്രട്ടറിയറ്റിലെ ദർബാർ ഹാളില്‍ നടന്ന ചടങ്ങിലാണ് പണം കൈമാറിയത്.

എൈഎസ്ആര്‍ഒ ചാരക്കേസ് മാധ്യമങ്ങള്‍ക്ക് പാഠമാവണം. ജാഗ്രതയില്ലാതെ മാധ്യമങ്ങളുടെ വ‍ഴിയില്‍ അന്വേഷണം നടത്തുന്നവര്‍ക്കും ഇതൊരു പാഠമാവണമെന്ന് നമ്പിനാരായണന്‍ പറഞ്ഞു. സര്‍ക്കാര്‍ തനിക്കൊപ്പമാണെന്ന് വ്യക്തമായി ഇത് തന്‍റെ പോരാട്ടങ്ങള്‍ക്ക കരുത്തായെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി. 

നമ്പി നാരായണന്‍റെ 22 വർഷം നീണ്ട നിയമപോരാട്ടത്തിൽ നിർണ്ണായകമായിരുന്നു സുപ്രീംകോടതിയുടെ വിധി. നമ്പിനാരായണന്റെ അറസ്റ്റ് തെറ്റായിരുന്നു, അത് ഏറ്റവും വലിയ മാനസിക പീഡനം കൂടിയായിരുന്നുവെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീ‍ഡിപ്പിച്ചതാണെന്ന് കണ്ടെത്തിയ കോടതി ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ മുൻ ജഡ്ജി ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്.