തൃശൂര്‍: ചില ശീലങ്ങളിൽ നിന്ന് മാറി നിന്നിരുന്നെങ്കിൽ കലാഭവൻ മണി ഇത്ര ചെറിയ പ്രായത്തിൽ മരിക്കില്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മണിയുടെ ബന്ധുക്കൾ നിരാഹാര സമരം നടത്തുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാധാരണക്കാരനായി ജീവിച്ച താരമായിരുന്നു മണിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കലാഭവൻ മണിയുടെ മരണത്തിലെ അന്വേഷണം പോലീസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ പ്രതിഷേധിച്ചു ബന്ധുക്കൾ നിരാഹാരസമരം നടത്തുന്നടിനിടെയാണ് മുഖ്യമന്ത്രി മണിയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്ന സൂചന ല്‍കിയത് .

മണിയുടെ സഹോദരങ്ങൾ നിരാഹാര സമര പന്തലിൽ നിന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. മന്ത്രിമാരായ എസി മൊയ്‌തീൻ, ഇ ചന്ദ്രശേഖരൻ ഉൾപ്പടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.