ശിക്ഷാ നടപടികളിൽ ചട്ടവിരുദ്ധമായ ഇടപെടലുകൾ ഉണ്ടായാൽ നിയമപരമായി നേരിടുമെന്നും കെ.കെ.രമ പറഞ്ഞു.
കോഴിക്കോട്: ടി പി കേസ് പ്രതികളെ ജയിലിൽ മുഖ്യമന്ത്രി കണ്ടത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് കെ.കെ.രമ. നടപടി ദുരൂഹം. ശിക്ഷാ നടപടികളിൽ ചട്ടവിരുദ്ധമായ ഇടപെടലുകൾ ഉണ്ടായാൽ നിയമപരമായി നേരിടുമെന്നും കെ.കെ.രമ പറഞ്ഞു.
കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ തടവുകാർക്കുള്ള പുതിയ കെട്ടിടം, കമ്പ്യൂട്ടർ സെന്‍റർ, വിപൂലീകരിച്ച ഓഫീസ്, ശുദ്ധജല പ്ലാന്‍റ്, പുതിയ ജയിൽ അടുക്കള എന്നിവയുടെ ഉദ്ഘാടനവും യോഗാ സെന്‍ററിന്‍റെയും പൊതുജനങ്ങൾക്കായുള്ള ജയിൽ ഭക്ഷണശാലയുടെ ശിലാ സ്ഥാപനവും നടത്താനായിരുന്നു മുഖ്യമന്ത്രി എത്തിയത്.
ജയിലില്‍ മുഖ്യമന്ത്രിയെത്തിയപ്പോള്‍ മറ്റ് തടവുകാരുടെ കൂട്ടത്തില്‍ ടി പി കേസ് പ്രതികളായ കെ.സി.രാമചന്ദ്രന്‍, ടി.കെ.രജീഷ് എന്നിവര്‍ മുഖ്യമന്ത്രിയെ നേരില്‍ കാണുകയും പരോളിനുള്ള അപേക്ഷ നല്‍കുകയുമായിരുന്നു. ആള്‍ക്കുട്ടത്തിനിടെ പി.കെ.കുഞ്ഞനന്തനെ കണ്ട മുഖ്യമന്ത്രി കൈ വീശി അഭിവാദ്യം ചെയ്യാനും മറന്നില്ല.
