തിരുവനന്തപുരം: കുരീപ്പുഴയ്ക്ക് എതിരായ ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് മുഖ്യമന്ത്രി സഭയില്‍.
അക്രമ സംഭവങ്ങളെ അമര്‍ച്ച ചെയ്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് സര്‍വ്വസംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം കവി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരൺ, വിഷ്ണു, സുജിത്ത് എന്നിവരെയാണ് പുനലൂര്‍ ഡിവൈഎസ്പി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. അറസ്റ്റിലായവരില്‍ ദീപു പഞ്ചായത്ത് അംഗമാണെന്ന് പോലീസ് അറിയിച്ചു.