തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ചില മാധ്യമങ്ങൾ കയ്യടക്കം പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ശിക്ഷാ നിയമം വിലക്കിയ കാര്യങ്ങൾ ഓൺ ലൈൻ മാധ്യമങ്ങളിലുൾപ്പെടെ ചിലർ റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ പാലിക്കേണ്ട കയ്യടക്കത്തെക്കുറിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യമാവശ്യപ്പെട്ട് വനിതാ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ വിമൻ നെറ്റ്വർക്ക് ഇൻ മീഡിയ നൽകിയ നിവേദനത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബലാത്സംഗ- പീഡന വാർത്തകൾ നൽകുമ്പോൾ, മാധ്യമങ്ങൾ ഇരയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നുണ്ടോയെന്ന് സർക്കാർ പരിശോധിക്കണമെന്നും വനിതാ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.
- Home
- News
- ലൈംഗികാതിക്രമകേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ചില മാധ്യമങ്ങൾ കൈയടക്കം പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
ലൈംഗികാതിക്രമകേസുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ ചില മാധ്യമങ്ങൾ കൈയടക്കം പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
