രാജ്യത്ത് മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി കലാപം അടക്കം സൃഷ്ടിക്കാനും ശ്രമം നടക്കുന്നുവെന്ന് പിണറായി
തിരുവനന്തപുരം: രാജ്യത്ത് മതനിരപേക്ഷത തകര്ക്കാനും വര്ഗീയ മനസ് സൃഷ്ടിക്കാന് ബോധപൂര്വ്വമായ നീക്കം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കലാപം അടക്കം സൃഷ്ടിക്കാനും ശ്രമം നടക്കുന്നെന്നും പിണറായി.
രാജ്യത്ത് നടക്കാൻ പാടില്ലാത്തത് പലതും നടക്കുന്നു. ഇത് മതനിരപേക്ഷകരെ ഉത്കണ്ഠപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. മത നിരപേക്ഷ മനസ്സ് തുടർന്ന് കൊണ്ട് പോകാൻ കഴിയേണ്ടതുണ്ടെന്നും പിണറായി വിജയന് പറഞ്ഞു
