കൊച്ചി:സ്മാര്‍ട്ട് സിറ്റി പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ടീം കോം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനാവശ്യമായ പണം നീക്കിവെച്ചതായും ടീംകോം കമ്പനി അറിയിച്ചിട്ടുണ്ട്. കൊച്ചി ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാം ഘട്ട വികസനം പൂര്‍ത്തിയാകുമ്പോള്‍ ഒരു ലക്ഷം തൊഴിലവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ രണ്ടാം ഘട്ട ഐടി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം