തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ ജനരക്ഷാ യാത്ര നനഞ്ഞ പടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസം. ഉത്തര്‍പ്രദേശിലെ ശിശുമരണങ്ങളുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവിടാന്‍ യോഗി ആദിത്യനാഥ് തയ്യാറുണ്ടോയെന്നും പിണറായി വെല്ലുവിളിച്ചു. ആര്‍.എസ്.എസിന്റെ പടപ്പുറപ്പാടിന് മുമ്പില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിറങ്ങലിച്ചുപോകില്ലെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു. സി.പി.എം പേയാട് ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.