മുതലും പലിശയും നോക്കി മാത്രമല്ല സമൂഹത്തെക്കൂടി കണ്ടുകൊണ്ട് ബാങ്കുകൾ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാങ്കുകൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുതലും പലിശയും നോക്കി മാത്രമല്ല സമൂഹത്തെക്കൂടി കണ്ടുകൊണ്ട് ബാങ്കുകൾ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പലിശ ഇനത്തിൽ ഭീമമായ തുക ഈടാക്കുന്നത് സംബന്ധിച്ചും വിദ്യാഭ്യാസം, ഭവന നിർമ്മാണം, കാർഷികം, വ്യാവസായികം തുടങ്ങിയ മേഖലകളിൽ വായ്പകൾ കൃത്യസമയത്ത് ലഭിക്കുന്നില്ലെന്നും പരാതികൾ ലഭിക്കാറുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ പാവപ്പെട്ടവരെ വീട്ടിൽ നിന്ന് ഇറക്കി വിടരുതെന്നും വായ്പയെടുത്ത വ്യക്തി മരണപ്പെട്ടാൽ വായ്പ എഴുതി തള്ളാൻ പറ്റില്ലേയെന്ന് ആലോചിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.