കരുണ, കണ്ണൂര്‍ മെഡിക്കല്‍ പ്രവേശന ബില്ല്; വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയെന്ന് മുഖ്യമന്ത്രി

First Published 5, Apr 2018, 6:38 PM IST
CM Pinarayi Vijayan in kannur karuna medical college bill
Highlights
  • തീരുമാനം വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയെന്ന് മുഖ്യമന്ത്രി
  • തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നും വിഷയത്തിൽ ഇടപെട്ടില്ലായിരുന്നുവെങ്കിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങൾ നടന്നേനെയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തുടർനടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
  
കണ്ണൂര്‍, കരുണ മെഡിക്കൽ കോളേജുകളിലേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഓർഡിൻസിന് സുപ്രീം കോടതിയുടെ സ്റ്റേ ചെയ്തെങ്കിലും ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്. ബില്ല് നിയമവകുപ്പിന് കൈമാറി. ഉടന്‍ തന്നെ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചേക്കുമെന്നാണ് സൂചന. 

ബിൽ നിയമസഭ കഴിഞ്ഞ ദിവസം ഏകകണ്ഠമായി പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുറത്തിറക്കിയ ഓർഡിനൻസ് റദ്ദാക്കി സുപ്രീം കോടതി ഉത്തരവിട്ടത്. പാലക്കാട് കരുണ, കണ്ണൂർ അഞ്ചരക്കണ്ടി സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർത്ഥികളെ ഉടൻ പുറത്താക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. അതേസമയം, ബില്ല് ഗവര്‍ണര്‍ മടക്കി അയക്കാനാണ് സാധ്യത.

loader