അറബ് നിക്ഷേപകരെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വളരുകയാണെങ്കിലും നിക്ഷേപത്തിലുള്ള ഭൗതിക സാഹചര്യങ്ങള്‍ 
ഒരുങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹറിനില്‍ പറഞ്ഞു. മനാ­മയി­ലെ­ ഫോര്‍ സീ­സണ്‍­സ് ഹോ­ട്ടലില്‍ വെ­ച്ച് ബഹ്റിന്‍ എക്കണോമിക് ഡെ­വലപ്പ്മെ­ന്റ് ബോര്‍­ഡ് സംഘടി­പ്പി­ച്ച ചര്‍­ച്ചയില്‍ സംസാരിക്കുകയായിരുന്നു പിണറായി. സാങ്കേതികമായും വൈജ്ഞാനികമായും കേരളം അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും, നൂതന വ്യവസായങ്ങള്‍ തുടങ്ങാന്‍ ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ അശോക് കുമാന്‍ സിന്‍ഹ, പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടത്തു.